കോട്ടയം: നാലു മാസം പ്രായമുള്ള ശിശുവിനു ഹൃദയ ശസ്ത്രക്രിയയിലൂടെ രോഗമുക്തി പ്രധാനം ചെയ്തു തെള്ളകം കാരിത്താസ് ആശുപത്രി. മുണ്ടക്കയം സ്വദേശികളുടെ കുട്ടിക്കാണ് പീഡിയാട്രിക് ഹാർട്ട് സർജറിയിലൂടെ പുതുജീവൻ സാധ്യമായത്.
കുഞ്ഞിന് അടിക്കടിയുള്ള ന്യൂമോണിയയും ശ്വാസകോശത്തിലെ നീർക്കെട്ടുമായി ഗുരുതരാവസ്ഥയിലാണു വിദഗ്ധ ചികിത്സക്കായി കാരിത്താസ് ശിശുരോഗ വിഭാഗത്തെത്തിയത്. ഹൃദയഭിത്തിയിലെ ദ്വാരം മൂലമാണു കുഞ്ഞിന്റെ നില വഷളായതെന്നു മനസിലാക്കി അടിയന്തരമായി പീഡിയാട്രിക് കാർഡിയാക് തൊറാസിക് സർജൻ ഡോ. വിനീത വി. നായർ, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തിൽ ഡോ. രാജേഷ് എം. രാമൻകുട്ടി, ഡോ. സാജൻ തോമസ്, എസ്. വെങ്കിടേശ്വരൻ, ഡോ. ജോബി കെ. തോമസ്, ഡോ. സുനു ജോണ് എന്നിവരുടെ സഹായത്തോടെ ശാസ്ത്രക്രിയ നടത്തി ദ്വാരം അടച്ചു. ഓപ്പറേഷനുശേഷം പൂർണമായി സുഖം പ്രാപിച്ച കുഞ്ഞു ആശുപത്രി വിട്ടു.
കാരിത്താസിൽ നാലു മാസം പ്രായമുള്ള കുഞ്ഞിന് അപൂർവ ഹൃദയ ശസ്ത്രക്രിയ
11:55 PM May 26, 2020 | Deepika.com