തിരുവനന്തപുരം: സർക്കാരിന്റെ അറ്റസ്റ്റേഷൻ ഇന്നു പുനരാരംഭിക്കും. അറ്റസ്റ്റേഷൻ അപേക്ഷകൾ സൗത്ത് വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ നിശ്ചയിച്ചിട്ടുളള ട്രേകളിൽ ഉച്ചയ്ക്ക് ഒന്നിനു മുൻപ് നിക്ഷേപിക്കണം. അറ്റസ്റ്റേഷൻ കഴിഞ്ഞ് അന്നു മൂന്നിനു ശേഷം സർട്ടിഫിക്കറ്റ് തിരികെ നേരിട്ടു ശേഖരിക്കണം.
അപേക്ഷകർ/ഏജൻസികളെ സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ അനുവദിക്കില്ല. സംശയ നിവാരണം ഫോണിലൂടെ മാത്രം. 04 712517107. സെക്ഷനിലെ കൗണ്ടറുകളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ നേരിട്ടു സ്വീകരിക്കി. എല്ലാ അപേക്ഷകരും മൊബൈൽ ഫോൺ നമ്പറുകൾ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം അല്ലാത്തവ നിരസിക്കും. അപേക്ഷയിലെ പോരായ്മകൾ ഫോൺ മുഖേന അറിയിക്കും.
വെരിഫിക്കേഷൻ വേണ്ടി വരുന്ന സർട്ടിഫിക്കറ്റുകൾ അതു നടത്തിയ ശേഷം മാത്രമേ അറ്റസ്റ്റ് ചെയ്തു നൽകൂ. അത്തരം അപേക്ഷയുടെ ഫയൽ നമ്പർ അപേക്ഷകനെ ഫോൺ മുഖേന അറിയിക്കും. അപേക്ഷകർ/ഏജൻസികൾ സർക്കാർ നിർദേശിച്ചിട്ടുളള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ആഭ്യന്തര (അറ്റസ്റ്റേഷൻ വകുപ്പ്) അറിയിച്ചു.
അറ്റസ്റ്റേഷൻ ഇന്നു പുനരാരംഭിക്കും
11:55 PM May 26, 2020 | Deepika.com