കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ ആസിയ ( 63) ആണ് മരിച്ചത്. ഇതോടെ കേരളത്തിലെ കോവിഡ് മരണം ആറായി.
പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം . ഇക്കാര്യത്തിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഇവർക്ക് വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരുടെ ബന്ധുക്കൾക്കും രോഗബാധയുള്ളതായാണ് സൂചന.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി
01:14 AM May 26, 2020 | Deepika.com