പത്തനംതിട്ട: കുവൈറ്റിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട മലയാലപ്പുഴ പുതുക്കുളം ജൈസണ് വില്ലയിൽ അന്നമ്മ ചാക്കോ (ഡെയ്സി - 59) യാണ് മരിച്ചത്. കുവൈറ്റിലെ അൽഷാബ് മെഡിക്കൽ സെന്ററിൽ ഹെഡ്നഴ്സായിരുന്ന അന്നമ്മ ചാക്കോ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം. ഭർത്താവ്: പരേതനായ തോമസ് ചാക്കോ. ഇദ്ദേഹം ഒരുവർഷം മുന്‍പാണ് മരിച്ചത്. മക്കൾ: ജെയ്സണ്‍, സാറ (ഇരുവരും കുവൈറ്റ്). മരുമകൻ: ടെൽസണ്‍ (കുവൈറ്റ്). പരേത മാവേലിക്കര വെട്ടിയാർ സ്വദേശി എം.ഒ. പത്രോസിന്റെ മകളാണ്.
ഡൽഹിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പത്തനംതിട്ട വള്ളിക്കോട് കോട്ടയം പാറയിൽ പുത്തൻവീട്ടിൽ അംബിക (46) മരിച്ചു. ഡൽഹി കൽറ ആശുപത്രിയിൽ നഴ്സായിരുന്നു. അവിടെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനിടെയാണ് രോഗം പടർന്നതെന്നു കരുതുന്നു. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അംബിക ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. ഭർത്താവ്: സനിൽ കുമാർ മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥനാണ്. മക്കൾ: അഖിൽ, ഭാഗ്യ.
കോവിഡ്: കുവൈറ്റിലും ഡൽഹിയിലുമായി രണ്ടു മലയാളി നഴ്സുമാർ മരിച്ചു
01:01 AM May 26, 2020 | Deepika.com