തൃശൂർ: കോവിഡ് ബാധിച്ച് ഗൾഫിൽ തൃശൂർ ജില്ലക്കാരായ അഞ്ചു മലയാളികൾ മരിച്ചു.
കാട്ടൂർ കാട്ടിലപ്പീടികയിൽ മുഹമ്മദിന്റെ മകൻ ഫിറോസ്ഖാൻ (45), വലപ്പാട് മുരിയംതോട് തിണ്ടിപറമ്പത്ത് ജിനചന്ദ്രൻ (71), കൊടുങ്ങല്ലൂർ എറിയാട് കാവുങ്ങൽ ഇബ്രാഹിമിന്റെ മകൻ ഷമീർ (42), വാടാനാപ്പിള്ളി ചിലങ്ക പടിഞ്ഞാറ് കൊരട്ടിപ്പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ( 65), ചാവക്കാട് അകലാട് കുരിക്കളകത്ത് ബാപ്പുട്ടിയുടെ മകൻ സക്കീർ (48) എന്നിവരാണ് മരിച്ചത്.
അബുദാബിയിലെ ശൈഖ് ഷഖ് ബൂത്ത് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഫിറോസ് ഖാന്റെ മരണം. ഭാര്യ: ഹസനത്ത്. മക്കൾ: ഫിദ, ഫാദിൽ.
ജിനചന്ദ്രൻ രണ്ടാഴ്ചയായി അബുദാബിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാനിത. മക്കൾ: ജിത, ജിനി. മരുമക്കൾ: ഡോ. അലോക്, ഡോ. സുമേഷ് റേ. ഷമീർ ദമാമിൽ ഡ്രൈവറായിരുന്നു. ഭാര്യ: നെജിത. മക്കൾ: മുഹമ്മദ് ഇഹ്സാൻ, ഹിതാ ഫാത്തിമ.
ഹസ്ബുല്ല ഇസ്മായിൽ കുവൈറ്റിൽ ടെയ്ലറായിരുന്നു.ഭാര്യ: ഷെരീഫ.
സക്കീർ അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് അസ്ലാം, ഫാത്തിമ അഫ്ര, ഫാത്തിമ സന.
കോവിഡ്: ഗൾഫിൽ അഞ്ചു തൃശൂർ ജില്ലക്കാർ മരിച്ചു
01:00 AM May 26, 2020 | Deepika.com