കൊച്ചി: കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി തൃശൂര്‍ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാജുഡീഷല് ഓഫീസര്‍ ഈ പദവിയില്‍ എത്തുന്നത്. രജിസ്ട്രാര്‍ ജനറലായിരുന്ന കെ. ഹരിപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം.
തൃശൂര്‍ ജില്ലാ ജഡ്ജിയുടെ ചുമതല അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്. കെ. ഹരിപാല്‍ ഇന്നലെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
സോഫി തോമസ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറൽ
12:52 AM May 26, 2020 | Deepika.com