തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രത്തിനു മാറ്റം ലഭിച്ച വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ്, സ്ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നതിനു പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്യാർഥികൾ അത് വ്യക്തമാക്കുന്ന സ്ലിപ്പും ഹാൾടിക്കറ്റും സഹിതം ഹാജരാകണം. ഹാൾടിക്കറ്റ് കൈവശമില്ലെങ്കിൽ വിദ്യാർഥിയുടെ മാതൃസ്കൂൾ പ്രിൻസിപ്പൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പുതിയതായി അനുവദിച്ച കേന്ദ്രത്തിലെ പ്രിൻസിപ്പലിന് ഇ-മെയിലായി നൽകണം.
പുതിയ കേന്ദ്രത്തിലെ പ്രിൻസിപ്പൽ പ്രിന്റെടുത്ത് വിദ്യാർഥിക്ക് നൽകി പരീക്ഷ എഴുതിക്കണം. പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ച വിദ്യാർഥികൾക്ക് സ്ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ആവശ്യമാണെങ്കിൽ പുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ചെയ്യണമെന്നും നിർദേശമുണ്ട്.
ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം: മാറ്റം ലഭിച്ചവർക്കു നിർദേശങ്ങൾ പുറപ്പെടുവിച്ചു
12:51 AM May 26, 2020 | Deepika.com