കൊച്ചി: മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് ഒരു വിഭാഗം തകര്‍ത്തതില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സെറ്റ് തകര്‍ത്ത സംഭവം വളരെ ദൗര്‍ഭാഗ്യകരവും ഭീമമായ നഷ്ടവുമായി എന്ന് വ്യക്തമാക്കിയാണു പോസ്റ്റ്. രണ്ടു വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ജോലികളും പ്ലാനിംഗും ചിത്രത്തിന് വേണ്ടിവന്നിരുന്നു.
കാലടിയിലാണ് അടുത്ത ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിനായി വലിയ പള്ളിയുടെ സെറ്റും നിര്‍മിച്ചു. നിര്‍ഭാഗ്യവശാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണും കാരണം ചിത്രീകരണം തുടരാനായില്ല. അതിനായി സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. വളരെയധികം പ്രാധാന്യമുളള രംഗത്തിനായാണ് കാലടിയിലെ പള്ളിയുടെ സെറ്റ് നിര്‍മിച്ചത്. ആ ലൊക്കേഷനില്‍ സെറ്റിടാനുള്ള അനുമതിവാങ്ങിയിരുന്നു-സോഫിയ പോൾ അഭിപ്രായപ്പെട്ടു.
സിനിമയുടെ സെറ്റ് തകർത്തത് ദൗര്‍ഭാഗ്യകരം: നിര്‍മാതാവ്
12:51 AM May 26, 2020 | Deepika.com