നെടുമ്പാശേരി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്നലെ രാവിലെ 7.10ന് 42 യാത്രക്കാരുമായി ബംഗളുരുവില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനമാണ് ആദ്യം നെടുമ്പാശേരിയിലെത്തിയത്.
ഇതുള്‍പ്പെടെ എട്ടു വിമാനങ്ങള്‍ എത്തുകയും ഒന്‍പത് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ നിന്നു പുറപ്പെടുകയും ചെയ്തു. ഹൈദരാബാദ്, ബംഗളൂരു, പൂന, ഡല്‍ഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കായിരുന്നു ഇന്നലെ വിമാനങ്ങള്‍ സര്‍വീസ് നടത്തിയത്. മൈസൂര്‍, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന ഓരോ വിമാനങ്ങള്‍ റദ്ദാക്കി.
നെടുന്പാശേരിയിൽനിന്ന് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചു
12:51 AM May 26, 2020 | Deepika.com