തിരുവനന്തപുരം: ഡിജിപിമാരായ ജേക്കബ് തോമസും എ. ഹേമചന്ദ്രനും ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കും. ഇരുവരും സർവീസിൽ നിന്നു വിരമിക്കുമ്പോൾ മുതിർന്ന എഡിജിപിമാരായ ശങ്കർ റെഡ്ഡി, ആർ. ശ്രീലേഖ എന്നിവർ ഡിജിപി പദവിയിലെത്തും. ശങ്ക൪ റെഡ്ഡി ഓഗസ്റ്റിലും ശ്രീലേഖ ഡിസംബറിലും വിരമിക്കുമ്പോൾ ടോമിൻ തച്ചങ്കരിയും സുദേഷ് കുമാറും ഡിജിപിമാരാകും.
ഇവരുടെ ബാച്ചിലുള്ള അരുൺകുമാർ സിൻഹ ഇപ്പോൾ കേന്ദ്ര ഡപ്യൂട്ടേഷനിൽ എസ്പിജിയുടെ ചുമതല വഹിക്കുന്നു. ആനുപാതികമായി മുതിർന്ന ഐജിമാ൪ക്ക് എഡിജിപിമാരായും ഡിഐജിമാ൪ക്ക് ഐജിമാരായും എസ്പിമാ൪ക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം ലഭിക്കും. എസ്പിമാരുടെ കുറവു പരിഹരിക്കാൻ സ്ഥാനക്കയറ്റം വഴിയുള്ള കൺഫേഡ് ഐപിഎസ് പട്ടിക വൈകാതെ കേന്ദ്രം പരിഗണിക്കുമെന്നാണ് വിവരം.
ജേക്കബ് തോമസും ഹേമചന്ദ്രനും 31നു വിരമിക്കും
12:32 AM May 26, 2020 | Deepika.com