തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടി ച൪ച്ച ചെയ്യാൻ 27നു മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. രാവിലെ 11നു വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തുക. ഇതിനു മുന്നോടിയായി 26നു രാവിലെ 10.30ന് കേരളത്തിൽനിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും സംയുക്ത യോഗവും നടത്തും. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ ബന്ധപ്പെട്ടവർ ജില്ലാ കളക്ടറേറ്റുകളിൽ പങ്കെടുക്കും.
കോവിഡ് പ്രതിരോധ നടപടി വിശദീകരിക്കുന്നതിനൊപ്പം സംസ്ഥാനത്തിനു കാര്യമായ സഹായം നൽകാത്ത കേന്ദ്രസ൪ക്കാ൪ നടപടിയും മുഖ്യമന്ത്രിയും മറ്റുള്ളവരും വിശദീകരിച്ചേക്കും.
കോവിഡ്: 27നു സർവകക്ഷി യോഗം
01:07 AM May 24, 2020 | Deepika.com