കോഴിക്കോട്: ആത്മവിശുദ്ധിയുടെ നറുനിലാവ് പെയ്ത വിശുദ്ധമാസത്തിന്റെ പരിസമാപ്തിയായി ഇന്ന് ചെറിയപെരുന്നാൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ വീടുകളിൽ തന്നെയാണ് ഇത്തവണ പെരുന്നാൾ നമസ്കാരം.
റംസാന് മുപ്പത് പൂര്‍ത്തിയാക്കിയ ഇന്നലെ സന്ധ്യയോടെ തക്ബീർ ധ്വനികളോടൊപ്പം ഫിത്വർ സക്കാത്ത് വിതരണം ചെയ്തുകൊണ്ട് പെരുന്നാളിനു തുടക്കം കുറിച്ചു. വ്രതത്തിലൂടെ നേടിയ പവിത്രത ജീവിതത്തിൽ കാത്തുസൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് വിശ്വാസികൾ റംസാൻ മാസത്തോട് യാത്ര പറഞ്ഞത്. പെരുന്നാൾ ഇന്നാണെന്ന് വിവിധ ഖാസിമാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഗവർണറുടെ ആശംസ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേർന്നു. റംസാന് വ്രതവും ഈദുല്‍ ഫിത്വറും നമുക്ക് നല്കുന്നതു മഹനീയ സന്ദേശമാണ്. ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാന് മാസത്തില്‍ മാത്രമല്ല, എക്കാലവും നമ്മെ നയിക്കട്ടെ.
കൊറോണ വ്യാധിയെ പ്രതിരോധിക്കാൻ നമുക്ക് അനുഗ്രഹമുണ്ടാകട്ടെയെന്നും ഗവർണർ ആശംസിച്ചു.
ചെറിയപെരുന്നാള്‍ ഇന്ന്
12:41 AM May 24, 2020 | Deepika.com