‘ആത്മനിര്‍ഭര്‍’ പ്രയോജനമില്ലാത്ത പദ്ധതിയെന്നു ജിജി തോംസണ്‍
12:04 AM May 24, 2020 | Deepika.com
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് ‘ആത്മനിര്‍ഭര്‍-അനന്തര ഫലങ്ങളെക്കുറിച്ചൊരു അപഗ്രഥനം’ എന്ന പേരിൽ കേരള മാനേജ്മെന്റ് അസോസിയേഷന് വിര്‍ച്വല്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജനത്തിനു യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിയാണ് ആത്മനിര്‍ഭർ എന്നു മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു.