കോട്ടയം: ജൂലൈയിൽ അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലുമായി നടക്കുന്ന വിവിധ എൻട്രൻസ് പരീക്ഷകൾക്ക് ഒരുക്കമായുള്ള ഓൺലൈൻ ക്ലാസുകൾ ദർശന അക്കാദമിയിൽ ആരംഭിച്ചു. ദിവസേന രണ്ടുമണിക്കൂർവരെ ദൈർഘ്യമുള്ള മൂന്നു സെഷൻ ഓൺലൈൻ വീഡിയോ ക്ലാസുകളിലൂടെ നീറ്റ് വിദ്യാർഥികൾക്ക് ഫിസിക്സ്,കെമിസ്ട്രി, ബയോളജി വിഷയങ്ങളും ജെഇഇ വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളും ലഭ്യമാകും. ഓരോ ക്ലാസും ബാച്ചുകൾ തിരിച്ചാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടുദിവസം കൂടുന്പോൾ നീറ്റ്, ജെഇഇ, കീം മോഡൽ എന്ട്രൻസ് പരീക്ഷകൾ, സിനോപ്സിസ് ക്വസ്റ്റ്യൻ ബാങ്ക് എന്നിവ പ്രത്യേക ആപ്ലിക്കേഷനിലൂടെ വിദ്യാർഥികൾക്ക് ലഭ്യമാക്കും. സംശയനിവാരണത്തിനായി പ്രത്യേക ആപ്ലിക്കേഷന്റെ സഹായവും അധ്യാപകരെ ഫോണിൽ ബന്ധപ്പെടാനുമുള്ള അവസരവുമുണ്ട്.
പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്റ്റേറ്റ്/സിബിഎസ്ഇ ബാച്ചുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചു. അതോടൊപ്പം പത്താംക്ലാസ് കഴിഞ്ഞവർക്കായി ഒരുമാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സും പ്ലസ് വൺ കഴിഞ്ഞ കുട്ടികൾക്കായി ലോംഗ് ടേം ക്ലാസുകളും ജൂൺ ഒന്നിന് ആരംഭിക്കം. 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ ആരംഭിക്കുമെന്ന് ഡയറക്ടർ ഫാ. തോമസ് പുതുശേരി സിഎംഐ അറിയിച്ചു.
ദർശന അക്കാദമിയിൽ ഓൺലൈൻ എൻട്രൻസ് പരിശീലനക്ലാസുകൾ
12:04 AM May 24, 2020 | Deepika.com