ഇന്നു രാത്രി ഒന്പതു വരെ കടകൾ തുറക്കാം
01:17 AM May 23, 2020 | Deepika.com
തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് ഇന്നു രാത്രി ഒന്പതു വരെ കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പെരുന്നാൾ ദിനമായ ഞായറാഴ്ച സന്പൂർണ ലോക്ക് ഡൗണിൽ ഇളവുകളും നൽകും.