തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ മുൻ നിലപാടിൽ നിന്നു വ്യത്യസ്തമായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ നിലപാടിൽ നിന്നു സര്‍ക്കാര്‍ പൂർണമായും മലക്കം മറിഞ്ഞു. ഇത് പ്രതിപക്ഷ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളർ കമ്പനിയെക്കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കരാർ പരിശോധിക്കാന്‍ രാജീവ് സന്ദാനന്ദനെയും മാധവന് നമ്പ്യാരെയും ഉള്‍പ്പെടുത്തി രണ്ടംഗ കമ്മിറ്റിയെ വച്ചിട്ട് ഒരു മാസം കഴിഞ്ഞു. ആ കമ്മിറ്റി ഒരിക്കലെങ്കിലും കൂടിയിട്ടുണ്ടോ, ആ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകുമോ എന്നും ചെന്നിത്തല ചോദിച്ചു.
സ്പ്രിങ്ക്ളർ: പ്രതിപക്ഷ വിജയമെന്നു ചെന്നിത്തല
01:17 AM May 23, 2020 | Deepika.com