തിരുവനന്തപുരം: വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്സ് ഷീൽഡുകൾ ലഭ്യമാക്കി.
പ്യൂവർ ഹാർട്ട്, മരിക്കാർ എന്നീ സ്ഥാപനങ്ങളാണ് 2000 ഫെയ്സ് ഷീൽഡുകൾ സ്പോണ്സർ ചെയ്തത്. പോലീസ് ആസ്ഥാനത്ത് സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഫെയ്സ് ഷീൽഡുകൾ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. വ്യക്തിശുചിത്വം പാലിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഫെയ്സ് ഷീൽഡുകൾ നിർമിച്ചിട്ടുള്ളത്. പോളി എത്തിലീൻ ഉപയോഗിച്ചാണ് നിർമാണം.
പോലീസ് ഫെയ്സ് ഷീൽഡ് ഉപയോഗിക്കും
01:17 AM May 23, 2020 | Deepika.com