നെടുമ്പാശേരി: ലോക്ക് ഡൗണിനെത്തുടർന്നു നിർത്തിവച്ചിരുന്ന ആഭ്യന്തര വിമാനസർവീസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിംഗ് തുടങ്ങി. സർവീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിയാല്‍ അധികൃതർ അറയിച്ചു.
മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്കു വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. നെടുമ്പാശേരിയില്‍നിന്നു പ്രതിവാരം 113 സർവീസുകൾ ഉണ്ടാകും. പൂർണമായും യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകൾ.
മേയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, പൂനെ എന്നീ നഗരങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും.
ആഭ്യന്തര വിമാനസർവീസുകള്‍ 25 മുതല്‍, ബുക്കിംഗ് തുടങ്ങി
12:51 AM May 23, 2020 | Deepika.com