പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പി​ക്ക​പ്പ് ഡ്രൈ​വ​ർ മ​രി​ച്ചു

11:45 PM May 22, 2020 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: പി​ക്ക​പ്പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് ക​ന്പം സ്വ​ദേ​ശി അ​ബു​താ​ഹി​ർ (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് 407 ലോ​റി​യി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ൻ​വ​ശ​ത്തെ ഇ​രു ട​യ​റു​ക​ളും തേ​ഞ്ഞ് തീ​ർ​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി.