മൂവാറ്റുപുഴ: കുവൈറ്റിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനും കുവൈറ്റ് അംബാസിഡർ കെ. ജീവസാഗറിനനും കത്തു നൽകി. കുവൈറ്റിൽ ഒരു മാസത്തോളമായി കർഫ്യു നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ തൊഴിലാളികളും പൊതുമാപ്പ് ലഭിച്ചവരും വരുമാനമാർഗമില്ലാതെ കഷ്ടപ്പെടുകയാണ്.
പലർക്കും നിത്യവൃത്തിക്കുള്ള പണം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഭൂരിഭാഗം തൊഴിലാളികളും ഭക്ഷണവും മരുന്നും വാങ്ങാൻ കഴിയാതെ മാനസിക സംഘർഷത്തിലും ബ്ലഡ്പ്രഷർ, ഹൃദ്രോഗം, ഷുഗർ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടിലുമായ സാഹചര്യത്തിലാണ് എംപി വിദേശകാര്യമന്ത്രാലയത്തിനു കത്ത് നൽകിയത്. കുവൈറ്റിലുള്ള ഈജിപ്റ്റ്, യുകെ, ഫ്രാൻസ്, ഫിലിപ്പീൻസ്, ലബനൻ ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളിലെയും പൗരൻമാരെ അവരുടെ രാജ്യം ഇടപെട്ട് നാട്ടിലെത്തിച്ച പോലെ നമ്മുടെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രിക്ക് കത്തു നൽകി
10:49 PM Apr 09, 2020 | Deepika.com