കൊച്ചി: വാണിജ്യ വ്യവസായ, ചെറുകിട വ്യവസായ മേഖലയിലുള്ളവര്‍ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് പലിശയില്ലാതെ ആറു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സണ്ണി എല്‍. മലയില്‍ ആവശ്യപ്പെട്ടു.
ഇവര്‍ ബാങ്കുകളില്‍ നിന്ന് എടുത്ത മൂലധനത്തിന്റെ പരിധി 50 ശതമാനം വര്‍ധിപ്പിക്കണം. നിലവില്‍ വാണിജ്യ വ്യവസായ, ചെറുകിട വ്യവസായ മേഖലയിലുള്ളവര്‍ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള പ്രവര്‍ത്തന മൂലധനത്തിന്റെ പലിശ ഇളവ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കേന്ദ്രമന്ത്രി പിഎഫ് വിഹിതം അടയ്ക്കുവാന്‍ പ്രഖ്യാപിച്ച ആനുകൂല്യം 100ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് കൂടി ബാധകമാക്കണം. കൂടാതെ 15000ല്‍ കുറവ് ശമ്പളമുള്ള തൊഴിലാളികള്‍ക്കായി നിജപ്പെടുത്തിയ ഈ ആനുകൂല്യം പരിശോധിച്ച് എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും പിഎഫ് വിഹിതം അടയ്ക്കുന്നതിനുള്ള ഇളവുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പ്രൊവിഡന്റ് ഫണ്ട് അധികൃതര്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ പിഎഫ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണം. ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തീയതികള്‍ നീട്ടിയെങ്കിലും അഞ്ചു കോടിക്ക് മുകളിലുള്ള വ്യാപാര വ്യവസായങ്ങള്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണം. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം പുനപരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായ്പാ തിരിച്ചടവ് പലിശയില്ലാതെ ആറു മാസത്തേക്ക് നിര്‍ത്തിവയ്ക്കണം: ഇന്ത്യന്‍ ചേംബര്‍
10:37 PM Apr 09, 2020 | Deepika.com