പയ്യന്നൂര്‍: നിരീക്ഷണത്തില്‍ കഴിയുന്ന 19 ഡ്രൈവര്‍മാര്‍ ഞായറാഴ്ച വീടുകളിലേക്ക് മടങ്ങും. കോവിഡ്-19 ന്റെ രോഗലക്ഷണങ്ങളില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍നിന്നെത്തി പയ്യന്നൂരിൽ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഡ്രൈവര്‍മാർ സ്വന്തം വീടുകളിലേക്ക് യാത്രയാകാൻ ഒരുങ്ങുന്നത്.
കേരളത്തില്‍നിന്നു ചരക്കുകളുമായി പോയ ഡ്രൈവര്‍മാര്‍ ലോക്ക്ഡൗണിനിടെ കഴിഞ്ഞമാസം 25ന് അഹമ്മദാബാദില്‍ കുടുങ്ങുകയായിരുന്നു. 13 കണ്ണൂര്‍ ജില്ലക്കാരും മൂന്നു കോഴിക്കോട്ടുകാരും രണ്ടു പാലക്കാട്ടുകാരും ഒരു തൃശൂര്‍കാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഭക്ഷണവും മരുന്നും കിട്ടാത്തതിനിടയില് നാട്ടിലേക്കുള്ള മടക്കയാത്ര തടയപ്പെട്ടതോടെ ഇവര്‍ ജില്ലയിലെ ജനപ്രതിനിധികളുമായി ബന്ധപ്പെടുകയായിരുന്നു.
പരീക്ഷണങ്ങളെ അതിജീവിച്ച ഡ്രൈവര്‍മാര്‍ വീടുകളിലേക്ക്
10:37 PM Apr 09, 2020 | Deepika.com