തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുട൪ന്ന് എല്ലാ മാർഗങ്ങളും നിലച്ചതോടെ സംസ്ഥാനത്തിന് ഒരു വരുമാനമാ൪ഗവുമില്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. അതിനാൽ ഈ മാസത്തെ ശമ്പളം കൊടുക്കാൻ പണമില്ലെന്നും ധനമന്ത്രി പറഞ്ഞു. സാലറി ചലഞ്ച് മന്ത്രിസഭ ച൪ച്ചയ്ക്കെടുക്കുന്നതിനു മുൻപായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടതില്ലെന്നാണു കേന്ദ്ര നിലപാട്. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
കേന്ദ്രത്തിന്റെയും മറ്റു സംസ്ഥാന സർക്കാരുകളുടെയും നിലപാടിനുശേഷമായിരിക്കും അന്തിമതീരുമാനം. അടുത്ത ശമ്പളത്തിന് ഇനി ഏറെനാൾ ശേഷിക്കുന്നുണ്ട്. അതിനാൽ ആവശ്യമെങ്കിൽ 13നു ചേരുന്ന പ്രത്യേക മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നു പറഞ്ഞു ച൪ച്ച ചെയ്യാതെ വിഷയം ഒഴിവാക്കുകയായിരുന്നു.
ശമ്പളം നൽകാൻ പണമില്ല്ല: ധനമന്ത്രി
12:44 AM Apr 09, 2020 | Deepika.com