കൊച്ചി: കോവിഡ്-19 ഭീഷണിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഭിഭാഷകര്‍ക്ക് ധനസഹായം നല്കാന് കേരള ബാര്‍ കൗണ്‍സില്‍ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കി വിശദീകരണ പത്രിക നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
അഭിഭാഷക ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത അഭിഭാഷകർക്കും സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ അംഗങ്ങളും കേരള ലോയേഴ്സ് ഫോറം ഭാരവാഹികളുമായ അഡ്വ. മുഹമ്മദ് ഷാ, അഡ്വ. പി. അബു സിദ്ദിഖ് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി 15ന് വീണ്ടും പരിഗണിക്കും.
അഭിഭാഷകര്‍ക്ക് ധനസഹായം: കേരള ബാര്‍ കൗണ്‍സില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
12:27 AM Apr 09, 2020 | Deepika.com