കൊവിഡ് 19: വിദഗ്ധരുടെ നേതൃത്വത്തില്‍ വെബിനാറുകള്‍
12:14 AM Apr 09, 2020 | Deepika.com
തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈനിലൂടെ മാര്‍ഗനിര്‍ദേശം നല്കുന്നു. ഇതിനായി സംരംഭക മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ് യുഎം ട്വിറ്റര്‍, ഫേസ്ബുക്ക്, ലിങ്ക്ഡിന്‍, പേടിഎം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വെബിനാറുകള്‍ നടത്തും.