കണ്ണൂർ: കോവിഡ് കാലത്ത് അനുമതിയില്ലാതെ ജില്ലാ ഫോറസ്റ്റ് ഓഫീസർ സ്വന്തം നാടായ തെലുങ്കാനയിലേക്കു പോയത് വിവാദമാകുന്നു. ഡിഎഫ്ഒ കുറ ശ്രീനിവാസും ഭാര്യയും മകളുമടങ്ങുന്ന കുടുംബമാണ് അനുമതിയില്ലാതെ യാത്രചെയ്തത്.
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ജില്ലാ ഫോറസ്റ്റ് ഓഫീസർ നാട്ടിലേക്ക് പോയതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. ഏപ്രിൽ ആറു മുതൽ 18 വരെ ഡിഎഫ്ഒ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അവധി അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അസിസ്റ്റന്റ് കൺസർവേറ്റർ വി.രാജന് ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ താത്കാലിക ചുമതല നൽകിയിട്ടുണ്ട്.
കോവിഡ് -19: നിർദേശം ലംഘിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെന്നു മന്ത്രി
11:18 PM Apr 07, 2020 | Deepika.com