ചെമ്പേരി: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എന്‍ജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുമുന്നോടിയായി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ ആരംഭിച്ചു.
നിലവില്‍ വിമല്‍ജ്യോതിയിലെ വിവിധ സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകള്‍ ഓണ്‍ലൈന്‍വഴി തടസങ്ങളൊന്നുമില്ലാതെ നടന്നുവരുന്നുണ്ട്. ഓണ്‍ലൈന്‍ തിയറി ക്ലാസുകളിലെ വിമല്‍ജ്യോതിയിലെ വിദ്യാര്‍ഥികളുടെ വന്‍ പങ്കാളിത്തവും സ്വീകാര്യതയുമാണ് ഇതേമാതൃകയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള KEA M/NEET എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് കോഴ്സ് നടത്തുവാന്‍ പ്രേരകമായതെന്ന് കോളജധികൃതര്‍ അറിയിച്ചു.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ക്ലാസില്‍ ചേരുവാനുള്ള നടപടിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് അറിയിക്കും. രജിസ്റ്റേഷനും മറ്റു വിവരങ്ങള്‍ക്കും ഫോണ്‍: 919447683082, +91964 5408161, +919947233158, 9747444420.
വിമല്‍ജ്യോതിയിൽ സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്
11:18 PM Apr 07, 2020 | Deepika.com