തിരുവനന്തപുരം: കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ’അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയാറാക്കിയ ’സ്കൂൾ വിക്കി’ (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തെരഞ്ഞെടുത്തവ പിന്നീട് എസ്സിഇആർടി പുസ്തകമായി പ്രസിദ്ധീകരിക്കും.ക്ലാസ് അധ്യാപകർക്ക് 20ന് മുൻപ് രചനകൾ നൽകണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ കുട്ടികളെ ഓൺലൈനിലും (ഇമെയിൽ, വാട്സ്ആപ് ഗ്രൂപ്പുകൾ) അറിയിക്കണം.
’അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങളായി
11:18 PM Apr 07, 2020 | Deepika.com