റെയില്‍വേ സ്പെഷല്‍ പാര്‍സല്‍ സര്‍വീസ്
11:18 PM Apr 07, 2020 | Deepika.com
കൊച്ചി: അത്യാവശ്യ സാധനങ്ങളുടെ കൈമാറ്റത്തിനായി തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ റെയില്‍വേ പ്രത്യേക പാര്‍സല്‍ സര്‍വീസ് തുടങ്ങും. നാളെ മുതല്‍ 14 വരെയായിരിക്കും സര്‍വീസ്. രണ്ടു ഭാഗങ്ങളിലേക്കുമായി ആറു സര്‍വീസുകള്‍ വീതമാണ് നടത്തുക. പൊതുജനങ്ങള്‍ക്ക് ആവശ്യ സാധനങ്ങള്‍ ഈ സംവിധാനം വഴി കൈമാറാനാവും. തിരുവനന്തപുരത്തുനിന്നും കോഴിക്കോടുനിന്നുമുള്ള പാര്‍സല്‍ ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ എട്ടിന് പുറപ്പെട്ടു വൈകുന്നേരം ആറിന് യഥാസ്ഥാനങ്ങളിലെത്തും. വിവരങ്ങള്‍ക്ക് 981295 99529 ,95678 69375 .