ഓപ്പറേഷന് സാഗര്‍ റാണി: 17,018 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
11:18 PM Apr 07, 2020 | Deepika.com
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 17,018 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.