അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു
11:18 PM Apr 07, 2020 | Deepika.com
തിരുവനന്തപുരം: ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദേശിച്ചത്.