ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലമറിയാം
11:18 PM Apr 07, 2020 | Deepika.com
കൊച്ചി: കോവിഡ് പരിശോധനാ ഫലം ഒരു മണിക്കൂറിനുള്ളില്‍ അറിയാൻ സാധിക്കുന്ന ടെസ്റ്റിംഗ് കിറ്റിന് അംഗീകാരം. ഇന്ത്യ ഹെല്‍ത്ത് ഫണ്ടിന്റെ പിന്തുണയുള്ള മോള്‍ബയോ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ട്രൂനാറ്റ് ബീറ്റ കോവ് ടെസ്റ്റ് എന്ന കോവിഡ് 19 ടെസ്റ്റിംഗ് കിറ്റിനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അംഗീകാരം ലഭിച്ചത്. 1350 രൂപയാണ് കിറ്റിന്റെ വില.