കൂടുതൽ സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി
01:10 AM Apr 07, 2020 | Deepika.com
തിരുവനന്തപുരം: കംപ്യൂട്ടർ, സ്പെയർ പാർട്സ് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീച്ചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനങ്ങൾക്ക് കേടു പറ്റിയാൽ റിപ്പയർ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അതിനാൽ വാഹന വർക്ക് ഷോപ്പുകൾ തുറക്കാൻ അനുവദിക്കും.