തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിലെ പണം ഇനി തപാൽവകുപ്പ് ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തും. ക്ഷേമപെൻഷനും സ്കോഷർഷിപ്പും ഉൾപ്പെടെയുള്ളവ ലോക്ക്ഡൗൺ കാലത്ത് ബാങ്കുകളിൽ പോകാതെതന്നെ കൈപ്പറ്റാവുന്ന പദ്ധതിക്കു തുടക്കമായി. ധനമന്ത്രി ടി.എം. തോമസ് ഐസക്, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടു.
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റ്മാൻ മുഖേന വീട്ടിലെത്തിക്കും. വീട്ടിലെത്തുന്ന തപാൽ ജീവനക്കാരനോട് മൊബൈൽ നമ്പർ പറയുന്നു. ശേഷം ലഭിക്കുന്ന ഒടിപി അദ്ദേഹവുമായി പങ്കിടുന്നു. തുടർന്ന് ബയോമെട്രിക് സ്കാനിംഗ് വഴി ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് പണം കൈമാറും.
ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക അകലം പാലിക്കേണ്ടതിനാൽ ബാങ്കിലോ എടിഎമ്മിലോ പോകാതെ ആവശ്യാനുസരണം പണം ലളിതമായി പിൻവലിക്കാം. ഉപഭോക്താവിന് ഈ സേവനം സൗജന്യമാണ്. ഉപഭോക്താക്കൾ അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുമായോ ബന്ധപ്പെടണം.
പോസ്റ്റൽ ഡിവിഷനുകളുടെ ഹെൽപ്പ് ലൈൻ നമ്പർ
തിരുവനന്തപുരം നോർത്ത്: 04712464814, 2464794, തിരുവനന്തപുരം സൗത്ത്: 04712471654, കൊല്ലം: 04742760463, തിരുവല്ല: 04692602591, പത്തനംതിട്ട: 04682222255, ആലപ്പുഴ: 04772251540, ആലുവ: 04842620570, ചങ്ങനാശ്ശേരി: 04812424444, എറണാകുളം: 04842355336, ഇടുക്കി: 04862222281, ഇരിങ്ങാലക്കുട: 04802821626, കോട്ടയം: 04812582970, മാവേലിക്കര: 04792302290, 2303293, തൃശൂർ: 04872423531, പാലക്കാട്: 04912544740, ഒറ്റപ്പാലം: 04662222404, തിരൂർ: 04942422490, മഞ്ചേരി: 04832766840, കോഴിക്കോട്: 04952386166, വടകര: 04962523025, തലശേരി: 04902322300, 7907272056, കണ്ണൂർ: 04972708125, കാസർഗോഡ്: 04994230885
തപാൽവകുപ്പു വഴി ഇനി വീട്ടുപടിക്കൽ പണമെത്തും
12:38 AM Apr 07, 2020 | Deepika.com