തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ .
60 മാസം കൊണ്ട് അടയ്ക്കേണ്ട ഈ ലോണുകള്‍ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതുകൂടാതെ ദേശീയ ധനകാര്യ കോര്പറേഷന് വഴി 50 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബശ്രീ, ഹരിതകര്‍മ സേന എന്നിവര്‍ക്ക് മൈക്രോ ഫിനാന്‍സായി 3-4 ശതമാനം വരെ പലിശയില്‍ ലോണ്‍ നല്‍കുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്.
കോവിഡ് 19 കൂടുന്ന സമയത്ത് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് (കേസില്‍പ്പെട്ട കുട്ടികള്‍) കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്കുവാന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ബംഗളൂരു നിംഹാന്‍സിന്റെ സാങ്കേതിക സഹായത്തോടെയും 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും നടപ്പിലാക്കി വരുന്ന കരുതല്‍ പദ്ധതി ശക്തിപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
വനിതാ വികസന കോര്പറേഷന്: ലോണുകള്‍ക്കു മൂന്നു മാസം സാവകാശം
11:29 PM Apr 06, 2020 | Deepika.com