കൊച്ചി: ദേശീയ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചവര്‍ക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പില്‍ ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ഈ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ 30 നഗരങ്ങളിലെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ കഴിയും.
ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയിൽനിന്നു നഗരത്തിന്റെ പേര് കൊടുത്തു ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും. നിലവില്‍ ഇംഗ്ലീഷില്‍ ലഭ്യമായ ഈ സേവനം വൈകാതെ ഹിന്ദിയിലും ലഭ്യമാകും. ഇത് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാക്കാനും രാജ്യത്തുടനീളമുള്ള കൂടുതല്‍ നഗരങ്ങളിലെ ഷെല്‍ട്ടറുകളുടെ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷനിലെ സെര്‍ച്ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക്ക് ആക്സസ് ഷോര്‍ട്ട് കട്ടുകള്‍, കൈയോസ് ഫീച്ചര്‍ ഫോണുകളിലെ ഗൂഗിള്‍ മാപ്സിലെ ഷോര്‍ട്ട് കട്ടുകള്‍ എന്നിവയില്‍ കേന്ദ്രങ്ങളുടെ പിന് ആക്സസ് ചെയ്യുന്നതു കൂടുതല്‍ എളുപ്പമായി മാറും. മാപ്സ് അപ്ലിക്കേഷന്‍ തുറക്കുന്പോള്‍തന്നെ ഇത് ദൃശ്യമാകുമെന്നു ഗൂഗിള്‍ ഇന്ത്യ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.
നഗരങ്ങളിലെ താമസവും ഭക്ഷണവും ഇനി ഗൂഗിളില്‍
11:25 PM Apr 06, 2020 | Deepika.com