ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ ദുരിതാശ്വാസ നിധിയിലേക്ക് 1.53 കോടി നൽകും
11:25 PM Apr 06, 2020 | Deepika.com
കൊച്ചി: അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി തുടങ്ങിയവരും ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ഇത് ഏകദേശം 1.53 കോടിയോളം രൂപ വരും. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചിരുന്നു.