തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻ മണിയൻപിള്ള രാജു. ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് സ്പെഷൽ ഭക്ഷ്യധാന്യകിറ്റ് അർഹർക്ക് നൽകാനായി ഓൺലൈനായി സമ്മതപത്രം നൽകിയത്.
സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ (www.civilsupplieskerala.gov.in) ’ഡൊണേറ്റ് മൈ കിറ്റ്’ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡ് നമ്പർ നൽകിയാൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്താൽ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും.റേഷൻ ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ, 16 ഇനം ഭക്ഷ്യസാമഗ്രികൾ ഉൾപ്പെടുന്ന കിറ്റാണ് റേഷൻ കടകളിലൂടെ സർക്കാർ വിതരണം ചെയ്യാൻ തയാറെടുക്കുന്നത്. കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തികശേഷിയുള്ളവർക്ക് ഇത് അർഹരായവർക്ക് ദാനം ചെയ്യാനുള്ള സൗകര്യമാണ് ഓൺലൈനായി സർക്കാർ ഒരുക്കിയിരിക്കുന്നത്.
കലാകായിക വസന്തമൊരുക്കി എസ്സിഇആർടി
കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്സിഇആർടിയുടെ അക്കാദമിക മേൽനോട്ടത്തിൽ ’കെറ്റ്’ സാങ്കേതിക പിന്തുണ നൽകുന്ന പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.
അവധിക്കാല സന്തോഷങ്ങൾ എന്ന ഓൺലൈൻ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഓരോ പ്രവർത്തനവും വീട്ടിനുള്ളിൽ തന്നെ പരിശീലിക്കുവാൻ കഴിയും.
ഡൊണേറ്റ് മൈ കിറ്റ്: ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവർക്കു വിട്ടുനൽകി
11:25 PM Apr 06, 2020 | Deepika.com