തിരുവനന്തപുരം: ഇപിഎഫ് പെന്ഷന് കമ്യൂട്ട് ചെയ്ത് 15 വര്‍ഷം കഴിയുന്ന മുറയ്ക്ക് മുഴുവന്‍ പെന്‍ഷനും പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മിനിമം പെന്ഷന് ലഭിക്കുന്ന ഇപിഎഫ് പെന്‍ഷന്‍ക്കാര്‍ക്ക് ഏറ്റവും കുറഞ്ഞത് 3000 രൂപ കോവിഡ് ആശ്വാസധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴില്‍ മന്ത്രിക്കും ഇ-മെയില്‍ നിവേദനം നല്കി.
മുഴുവന്‍ പെന്‍ഷനും പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഇപിഎഫ് പെന്ഷന് സമഗ്രമായി പരിഷ്കരിക്കുന്നതിനായി നിയോഗിച്ച ഹൈപവര്‍ എംപവേര്‍ഡ് കമ്മിറ്റി ശിപാര്‍ശ ചെയ്തത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീവ് തീരുമാനിച്ചു. എന്നാൽ ഓരോഘട്ടത്തിലും ഉണ്ടായ കാലതാമസം തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടായി. ലോകസഭാ സമ്മേളന വേളയില്‍ വിഷയം നിരന്തരമായി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 20/02/2020 ല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് കോവിഡ് ധനസഹായം: നിവേദനം നൽകി
12:57 AM Apr 06, 2020 | Deepika.com