സർവോദയ മണ്ഡലത്തിന്റെ ഉപവാസ പ്രാർഥന ഇന്ന്
12:24 AM Apr 06, 2020 | Deepika.com
കോട്ടയം: ഉപ്പുസത്യഗ്രഹം 90-ാം വാർഷികം പ്രമാണിച്ച് സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ സർവോദയ പ്രവർത്തകർ സ്വഭവനങ്ങളിൽ ഉപവാസ പ്രാർഥന നടത്തും. കൊറോണ വൈറസിനെതിരേ പടപൊരുതുന്ന എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉപവാസ പ്രാർഥന.