പാനൂർ: കോവിഡ് ബാധിച്ച് പാനൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയിൽ മരിച്ചു. പാനൂർ നഗരസഭയിൽ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എൽപി സ്കൂളിന് സമീപം തെക്കെകുണ്ടിൽ സാറാസിൽ മമ്മു-ഫൗസിയ ദമ്പതികളുടെ മകൻ ഷബ്നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജർമൻ ഹോസ്പിറ്റലിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു മരണം.
കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം. മാർച്ച് 10നായിരുന്നു സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തിൽ മുക്ക്). സഹോദരങ്ങൾ: ഷബീർ, ശബാന.
കോവിഡ്: നവവരൻ സൗദിയിൽ മരിച്ചു
12:56 AM Apr 05, 2020 | Deepika.com