കൊച്ചി: ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ തടയാനാവില്ലെന്നു പത്രാധിപന്മാരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ്. ലോക്ക് ഡൗണ്‍ സമയത്ത് അന്തർസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഭീതി വിതയ്ക്കുകയാണെന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നു കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ മാത്രം നൽകണമെന്നു കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ സർക്കാർ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാട് വാർത്ത നൽകുന്നതിനെ തടസപ്പെടുത്തും. ഈ സാഹചര്യത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയെ തുരങ്കംവയ്ക്കാൻ മാത്രമേ സഹായിക്കൂ. ദി വയർ എഡിറ്റർ ഇൻ ചീഫിനെതിരേ യുപി സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെയും എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു.
മാധ്യമങ്ങളുടെ വായ മൂടി മഹാമാരിയെ തടയാനാവില്ല: എഡിറ്റേഴ്സ് ഗിൽഡ്
12:42 AM Apr 05, 2020 | Deepika.com