തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ചു സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് വാർഷിക സ്റ്റേറ്റ്മെന്റ് അടക്കം സമ൪പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. റിട്ടേൺ ഫയൽ ചെയ്യാനും ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതിനും മറ്റു വരവുചെലവു കണക്കുകൾ സമ൪പ്പിക്കാനുമുള്ള കാലാവധി അടക്കമാണു ദീ൪ഘിപ്പിച്ചു നികുതിവകുപ്പ് വിജ്ഞാപനമിറക്കിയത്.
മാർച്ച് 31നകം നൽകേണ്ടവയാണു സെപ്റ്റംബർ വരെ നീട്ടിയത്. മുടങ്ങിയവയ്ക്കുള്ള വൺ ടൈം സെറ്റിൽമെന്റ് പദ്ധതി അനുസരിച്ചുള്ള വ്യവസ്ഥകൾ നീട്ടിയ കാലാവധിയിലും ബാധകമാണ്. ഇതനുസരിച്ച് ഓരോ അംഗവും പ്രത്യേകമായി പിഴത്തുക അടയ്ക്കേണ്ടതില്ല. നിലവിലുള്ള വ്യവസ്ഥ പ്രകാരം എത്ര അംഗങ്ങളുണ്ടെങ്കിലും 500 രൂപ പിഴ അടച്ചാൽ മതിയാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ചാരിറ്റബിൾ സൊസൈറ്റി വാർഷിക സ്റ്റേറ്റ്മെന്റ്: തീയതി നീട്ടി
12:42 AM Apr 05, 2020 | Deepika.com