ഒരുമാസത്തെ ശന്പളം നൽകി എംഎൽഎമാർ
12:11 AM Apr 05, 2020 | Deepika.com
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശന്പളം നൽകുന്നതിന് എംഎൽഎമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോൻസ് ജോസഫ് എന്നിവർ തീരുമാനിച്ചതായി അറിയിച്ചു. മൂന്നു പേരുടെയും ചെക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കും.