തിരുവനന്തപുരം: കാസർഗോഡ് മെഡിക്കൽ കോളജിനെ കോവിഡ് സെന്റർ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 25 അംഗ സംഘം ഇന്നു കാസർഗോട്ടേക്കു തിരിക്കും.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതു കാസർഗോഡാണ്.
കാസർഗോട്ടേക്കു 25 അംഗ മെഡിക്കൽ സംഘം
12:11 AM Apr 05, 2020 | Deepika.com