കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികൾക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നുണ്ടെന്നു ജില്ലാ ലേബർ ഓഫീസർമാർ താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിയുമായി ചേർന്ന് നിരീക്ഷിച്ച് ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉപഹർജിയിലാണ് ഹൈക്കോടതി നിർദേശം. കോവിഡ് ഭീഷണി നേരിടാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങൾ സർക്കാരും അധികൃതരും കർശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി ഏപ്രിൽ 17നു ഹർജി വീണ്ടും പരിഗണിക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം: കോടതി
11:40 PM Apr 04, 2020 | Deepika.com