യുഡിഎഫിന്റേതു ഭിന്നിപ്പിക്കൽ രാഷ്ട്രീയം: കെ. സുരേന്ദ്രൻ
11:40 PM Apr 04, 2020 | Deepika.com
തിരുവനന്തപുരം: രാജ്യം ഒന്നാകെ കൊറോണ മഹാമാരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നിച്ചു നീങ്ങുന്പോൾ കേരളത്തിൽ യുഡിഎഫ് നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണു സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്തിന്റെ പൊതു താത്പര്യങ്ങൾക്കു വിരുദ്ധമായ നിലപാടാണവർ സ്വീകരിക്കുന്നത്. ഈ നിലപാട് അവർ തിരുത്തിയില്ലങ്കിൽ ജനങ്ങളിൽനിന്ന് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ അവർ ഒറ്റപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.