തിരുവനന്തപുരം: ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഇന്നു മുതൽ ഷീ ടാക്സി എത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഒറ്റപ്പെട്ടു കഴിയുന്നവർക്കും വയോജനങ്ങൾക്കും മരുന്നുകൾ വാങ്ങാനും അപ്പോയ്മെന്റ് എടുത്തവർക്ക് ആശുപത്രികളിൽ പോകാനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തിൽ ലഭ്യമാവുക. സേവനം ആവശ്യമുള്ളവർ കേന്ദ്രീകൃത കോൾ സെന്ററിലേക്ക് 7306701200, 730670 1400 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ആശുപത്രിയിൽ കൊണ്ടുപോകാൻ ഷീ ടാക്സി റെഡി
11:40 PM Apr 04, 2020 | Deepika.com