ഗുമസ്തന്മാർക്ക് 3000 രൂപ ധനസഹായം
11:40 PM Apr 04, 2020 | Deepika.com
മലപ്പുറം: കോവിഡ്-19 നെത്തുടർന്ന് പ്രതിസന്ധിയിലായ വക്കീൽ ഗുമസ്തന്മാർക്ക് ക്ഷേമനിധിയിൽനിന്ന് ആശ്വാസധനസഹായം നൽകാൻ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെയും അഭിഭാഷക പ്രതിനിധി ഉൾപ്പെടെയുള്ള ക്ഷേമനിധി കമ്മിറ്റിയംഗങ്ങളുടെയും അപേക്ഷ സർക്കാർ അംഗീകരിച്ചു. ഗുമസ്തന്മാർക്ക് മൂവായിരം രൂപ ധനസഹായം നൽകും.