1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തി
01:03 AM Apr 04, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ്-19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റിന്റെ ആദ്യ ബാച്ച് ശശി തരൂർ എംപി എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1000 കിറ്റാണ് എത്തിച്ചിട്ടുള്ളത്. നാളെ 2000 കിറ്റുകൾകൂടി എത്തിക്കുമെന്ന് എംപി അറിയിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റ് പരിശോധനയിലൂടെ രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം അറിയാൻ കഴിയും. 250 ഫ്ളാഷ് തെർമോ മീറ്ററുകളും 9000 വ്യക്തിഗത കിറ്റുകളും എത്തിക്കുമെന്നും ശശി തരൂർ അറിയിച്ചതായും ഇത് ഏറെ അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.